Connect with us
Malayali Express

Malayali Express

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് ‘പത്താം ‘ സ്ഥാനത്ത്: കോച്ച് കിബു വിക്കുനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി

KERALA

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് ‘പത്താം ‘ സ്ഥാനത്ത്: കോച്ച് കിബു വിക്കുനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി

Published

on

ഐഎസ്എല്‍ ടൂര്‍ണമെന്റിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതോടെ കോച്ച് കിബു വിക്കുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ പോലും ബാക്കിയാക്കാതെ ഹൈദരാബാദ് എഫ് സിയോട് 4-0 നേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കടുത്ത നടപടി.

11 ടീമുകള്‍ അടങ്ങിയ ടൂര്‍ണമെന്റില്‍ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങള്‍ മാത്രം ഇതുവരെ വിജയിച്ചപ്പോള്‍, ഏഴ് തോല്‍വിയും എട്ട് സമനിലയും നേടി 16 പോയിന്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ 13-ാം സീസണിലെ ആകെ സമ്പാദ്യം.

ചൊവ്വാഴ്ച വാസ്‌കോയില്‍ നടന്ന ഹൈദരാബാദിനെതിരായ പോരാട്ടത്തിലെ 4-0 പരാജയമാണ് കോച്ചിന്റെ വഴി പുറത്തേക്ക് ആക്കിയത്. കോച്ച് വിക്കുനയെ പുറത്താക്കിയതോടെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പകരം ചുമതല ഏറ്റെടുക്കും. ഇനി രണ്ട് മത്സരങ്ങള്‍ കൂടെ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെയാണ് കോച്ച് കിബു വിക്കുറന ടീം വിടുന്നതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ഈ സീസണിലുടനീളം ടീമുന് നല്‍കിയ എല്ലാ പ്രയത്നങ്ങള്‍ക്കും സംഭാവനകള്‍ക്കും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഐ ലീഗ് ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചത് കിബു വിക്കുനയാണ്. നിര്‍ഭാഗ്യവശാല്‍ ഈ സീസണ്‍ കേരള ബ്ലാസ്റ്റേഴ്സിന് അസാധാരണവും അപ്രതീക്ഷിതവുമായിരുന്നുവെന്ന് അദേഹം പറഞ്ഞു. ഞാന്‍ എല്ലായ്മപ്പാഴും എന്റെ ഹൃദയം തന്നെ നല്‍കി, എന്നാല്‍ ഒരു ന്യായീകരണവും പറയാനില്ല. ടീം മാനേജ്മെന്റിനും, താരങ്ങള്‍ക്കും പരിശീലക സംഘത്തിനും മറ്റ് അംഗങ്ങള്‍ക്കും നന്ദി പറഞ്ഞ് വിക്കുന പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്കും അദേഹം നന്ദി പറഞ്ഞു.

Continue Reading

Latest News