EUROPE
അതിര്‍ത്തികള്‍ വീണ്ടും അടച്ച് യൂറോപ്പ്

ജോസ് കുമ്പിളുവേലിൽ
ബ്രസല്‍സ് ∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിവിധ അംഗരാജ്യങ്ങള്‍ വീണ്ടും അതിര്‍ത്തികള്‍ അടച്ചുതുടങ്ങി. യൂണിയന് ഒറ്റക്കെട്ടായി മഹമാരിയെ നേരിടുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആഭ്യന്തര അതിര്‍ത്തികള്‍ അടയ്ക്കേണ്ടെന്ന ധാരണ പാലിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ജര്‍മനി അടക്കം പല രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ജര്‍മനിയിലും രണ്ടു സ്റേററ്റുകള്‍ അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.
സ്ളോവാക്യയാണ് അതിര്‍ത്തി അടയ്ക്കാന്‍ ഏറ്റവും ഒടുവിലായി തീരുമാനിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യം. ട്രക്ക് ഡ്റൈവര്‍മാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി അവര്‍ ജര്‍മനിയെ രേഖാമൂലം അറിയിച്ചുകഴിഞ്ഞു.
ഓസ്ട്രിയയില്‍നിന്നു വരുന്നവര്‍ക്ക് ഇറ്റലിയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നടപടികള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു. രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീൻ അടക്കം ഇതിന്റെ ഭാഗമാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചെക്ക് റിപ്പബ്ളിക്കും അതിര്‍ത്തി പരിശോധനകള്‍ കര്‍ക്കശമാക്കി. അനിവാര്യമല്ലാത്ത യാത്രകള്‍ യൂറോപ്യന്‍ യൂണിയനുള്ളിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഫിന്‍ലന്‍ഡ്.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA2 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA2 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA2 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍