EUROPE
മെക്സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിക്ക് ഡബ്ല്യുഎംഎഫ് തുണയായി

ജോബി ആന്റണി
കിങ്സ്റ്റണ്‍ ∙ മെക്സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തില്‍ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമല്‍ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയില്‍ നിന്നും യാത്ര ആരംഭിക്കുകയും മെക്സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയുമായിരുന്നു.
ബോംബെ-ആംസ്റ്റര്‍ഡാം -മെക്സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്. ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റര്‍ഡാമില്‍ എത്തിയപ്പോള്‍ മോശം കാലാവസ്ഥ മൂലം മെക്സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തില്‍ കയറ്റി വിടുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്സിക്കോയില്‍ നിന്ന് പുറപ്പെടുന്ന അടുത്ത 2 വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു.
മെക്സിക്കോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അമലിനെ തുടര്‍ന്ന് മെക്സിക്കോ വിമാനത്താവളധികൃതര്‍ തടഞ്ഞു വെയ്ക്കുകായിരുന്നു. അതേസമയം അമല്‍ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണവും വെള്ളവും ഉറങ്ങാന്‍ സ്ഥലവും ലഭ്യമാക്കാനോ തുടര്‍യാത്രയ്ക്കു വേണ്ട സഹചാരം ഒരുക്കാനോ അധികൃതര്‍ തയാറായില്ല.
വിമാനത്താവളത്തില്‍ പ്രതിസന്ധിയിലായ അമല്‍ ജമൈക്കയിലുള്ള സഹോദരിയായ അമ്പിളിയെ വിവരം അറിയിക്കുകയും, അമ്പിളി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്മാന് പ്രിന്‍സ് പളളിക്കുന്നേലിനെ വിവരമറിയിക്കുകമായിരുന്നു.
തുടര്‍ന്ന് അദ്ദേഹം സംഘടനയുടെ ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി നിസാറിനെയും മെക്സിക്കോ കോഓർഡിനേറ്റര്‍ അര്‍ച്ചനയെയും, ഡോ. ജോസഫ് തോമസിനെയും, ഹെയ്തി കോഓഓര്‍ഡിനേറ്റര്‍ ജോറോമിനെയും വിവരങ്ങള്‍ അറിയിക്കുകയും അമലിനു വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്നും അഭ്യർഥിച്ചു. സംഘടനയുടെ പ്രതിനിധികള്‍ മെക്സിക്കോ ഇന്ത്യന്‍ എമ്പസിയുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ മെക്സിക്കോ എയര്‍പോര്‍ട്ടിലേക്ക് ഒരു സംഘം ആളുകളെ അയക്കുകയും അമലിന് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാകുകയും ചെയ്തു. വിമാനതാവള അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അമലിന് ഒരുദിവസം കൂടി മെക്സികോ എയര്‍പോര്‍ട്ടില്‍ നില്‍ക്കാനുള്ള അനുമതി ലഭിച്ചു.
തുടര്‍ന്ന് പനാമ വഴി ജമൈക്കയിലേക്കുള്ള ടിക്കറ്റ് എംബസി അധികൃതര്‍ക് അയച്ചു കൊടുക്കുകയും അമലിനു മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലത്തെ ജമൈക്കയില്‍ എത്തിചേരാനും സാധിച്ചു- പ്രതിസന്ധി ഘട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഡബ്ല്യു.എം.എഫിന് അമലും കുടുംബവും നന്ദി അറിയിച്ചു.
-
KERALA2 hours ago
തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം : മലപ്പുറത്ത് രണ്ട് പേര് പിടിയില്‍
-
KERALA2 hours ago
വാളയാര്‍ കേസ് : പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും
-
KERALA2 hours ago
പത്തനംതിട്ടയില്‍ ഗൃഹനാഥന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : കൊലപാതകമെന്ന് സൂചന
-
KERALA2 hours ago
കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
-
KERALA3 hours ago
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി ഇന്ന് സന്ദര്‍ശിക്കും
-
KERALA3 hours ago
സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തിയേക്കും
-
KERALA3 hours ago
ഉമ്മന്‍ചാണ്ടിയുടെ പിടിവാശി : ലീഗിന്റെ നിര്‍ബന്ധബുദ്ധി, പി.സി. ജോര്‍ജിനെ ഔട്ടാക്കി; വെള്ളം കുടിപ്പിക്കാന്‍ ജോര്‍ജ്
-
KERALA3 hours ago
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍