INDIA
കോവിഡ് : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജില്ലാ കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന സൂചന മുഖ്യമന്ത്രി നല്‍കിയത്.
രാജ്യത്തെ എഴുപത് ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘമെത്തിയത്. കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് കണക്കുകളില്‍ ആശങ്ക രേഖപ്പെടുത്തിയ കേന്ദ്ര സംഘം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിരുന്നു.
മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയാറായില്ലെങ്കില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹോട്ടലുകളിലും പബ്ബുകളിലും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്കി.
പൊതുഇടങ്ങള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണമെന്നും ഗ്രാമീണ മേഖലകളിലെ ആശുപത്രികള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
-
KERALA7 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA8 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA9 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA9 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA9 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA9 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന