Connect with us
Malayali Express

Malayali Express

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു

INDIA

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു

Published

on

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. 85,16,385 പേരാണ് വാക്‌സിനേഷന്റെ ഭാഗമായത്.വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ 61,54,894 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇവരില്‍ 60,57,162 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 97,732 പേരാണ് ഇതുവരെ രണ്ടാം ഡോസ് സ്വീകരിച്ചത്. ഇന്ന് വൈകുന്നേരം 6 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 23,61,491 മുന്നണി പോരാളികളാണ് വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 35 പേര്‍ക്കാണ് ചികിത്സ ആവശ്യമായി വന്നത്. ഇവരില്‍ 21 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 3 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 31 ദിവസത്തിനിടെ 11 പേരാണ് മരിച്ചത്. വാക്‌സിനേഷന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ ശതമാനം 0.0004 ആണ്.

Continue Reading

Latest News