Connect with us
Malayali Express

Malayali Express

പള്ളിമുറ്റത്തെ കല്‍കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

KERALA

പള്ളിമുറ്റത്തെ കല്‍കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

Published

on

അടിമാലി: പള്ളിമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള കല്‍കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് 
വിദ്യാര്‍ത്ഥിയായ മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കല്‍ സലിമിന്റെ മകന്‍
ആല്‍ബിന്‍ (20) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മച്ചിപ്ലാവ് അസീസി പള്ളിയുടെ കല്‍കുരിശിന്റെ ഒരു ഭാഗമാണ് ആല്‍ബിയുടെ 
ദേഹത്ത് വീണത്. ഞായറാഴ്ച്ച വൈകുനേരം ഏഴ് 
മണിയോടെയായിരുന്നു അപകടം നടന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങളായിരുന്നു. തിരുനാളിന്റെ ഭാഗമായി പള്ളിയും, സമീപത്തെ കുരിശടിയും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. തിരുനാള്‍ കഴിഞ്ഞ് 
എല്‍.ഇ.ഡി ലൈറ്റുകളുടെ അലങ്കാര മാലകള്‍ അഴിച്ച് നീക്കുന്നതിനിടെ വൈദ്യുതി മാല കല്‍ കുരിശിന്റെ ഇടയില്‍പ്പെട്ടു. ആല്‍ബിന്‍ 
ഇത് എടുക്കുന്നതിനായി കുരിശില്‍ പിടിച്ചു. അപ്പോള്‍ കുരിശിന്റെ മുകള്‍ഭാഗത്തെ കല്ല് അടര്‍ന്ന് ആല്‍ബിന്റെ ദേഹത്ത് വീഴുകയായിരുന്നു. രക്ത സ്രാവത്തെ തുടര്‍ന്ന് ഉടന്‍ അടിമാലി താലൂക്ക്  ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സക്കിടെയാണ് തിങ്കളാഴ്ച്ച 
മരിച്ചത്. പെരുമ്പാവൂരില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു.
സംസ്‌ക്കാരം ചൊവാഴ്ച്ച വൈകുനേരം നാല് മണിക്ക്  മച്ചിപ്ലാവ് അസ്സീസി പള്ളി സെമിത്തേരിയില്‍ നടക്കും. ഷേര്‍ളിയാണ് മാതാവ്. ലിബിന്‍ ഏക സഹോദരന്‍

Continue Reading

Latest News