EUROPE
കോവിഡിനെ തളച്ച് ബ്രിട്ടൻ: ഫലം കണ്ടത് ലോക്ഡൗൺ, വാക്സീൻ

ടോമി വട്ടവനാൽ
ലണ്ടൻ ∙ ലോക്ഡൗണിലൂടെയും വാക്സീനിലൂടെയും കോവിഡിനെ വരുതിയിലാക്കി ബ്രിട്ടൻ തിരിച്ചുവരവിന്റെ പാതയിൽ. നാലാഴ്ചയ്ക്കുള്ളിൽ ആദ്യമായി പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയായി. വാരാന്ത്യങ്ങളിലെ കണക്കുകൾ പൂർണമായും ലഭ്യമല്ലാതിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ആയിരത്തിനു മുകളിലും ഒരുവേള രണ്ടായിരത്തിന് അടുത്തും വരെയെത്തിയ മരണനിരക്കാണ് വെള്ളിയാഴ്ച 758 ആയി കുറഞ്ഞത്
രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ആർ റേറ്റ് ജൂലൈ മാസത്തിനു ശേഷം ആദ്യമായി ഒന്നിൽ താഴെയെത്തിയതും ആശ്വാസം നൽകുന്ന വാർത്തയായി. 0.7നും 0.9നും മധ്യേയാണ് ഇപ്പോൾ ബ്രിട്ടനിലെ ആർ റേറ്റ്. രോഗികളാകുന്ന ഓരോ പത്തുപേരിൽ നിന്നു രോഗം പടരുന്നത് പരമാവധി എഴുമുതൽ ഒമ്പതു പേർക്കുവരെയാണെന്ന് ചുരുക്കം. ഈ സ്ഥിതി നിലനിർത്താനായാൽ ക്രമേണ രോഗവ്യാപനം കുറഞ്ഞ് പൂർണമായും ഇല്ലാതാകും. 15,144 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം ബ്രിട്ടനിലെ നാല് ഫെഡറൽ സ്റ്റേറ്റുകളിലും രോഗവ്യാപന നിരക്ക് കുറഞ്ഞു ഇംഗ്ലണ്ടിൽ ഇപ്പോൾ എൺപതു പേരിൽ ഒരാൾക്കു മാത്രമാണ് രോഗമുള്ളത്. ഒരുഘട്ടത്തിൽ ഇത് മുപ്പതിൽ ഒരാൾക്ക് എന്ന സ്ഥിതിതിയിലേക്ക് താഴ്ന്നിരുന്നു.
സ്കോട്ട്ലൻഡിൽ 150ൽ ഒരാൾക്കും വെയിൽസിൽ 85ൽ ഒരാൾക്കും നോർത്തേൺ അയർലൻഡിൽ 75ൽ ഒരാൾക്കും എന്ന നിരക്കിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ആളുകൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിച്ചതും വിദേശ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതും സ്കൂളുകൾ അടച്ചതും വാക്സീനേഷൻ ഊർജിതമാക്കിയതുമാണ് കോവിഡിനെ വരുതിയിലാക്കാൻ സഹായിച്ചത്.
രാജ്യത്തെ 70 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗങ്ങൾ അലട്ടുന്നവരുമായ ഒന്നരക്കോടിയോളം ആളുകൾക്ക് ഇതിനോടകം കോവിഡ് വാക്സീന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച ഇവരെല്ലാം ഒരുവേള രോഗബാധിതരായാലും അപകടത്തിലാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സർക്കാർ.
നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് ഫെബ്രുവരി 22 നാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുന്നത്. സ്ഥിതിഗതികൾ നിലവിലെ രീതിയിൽ പുരോഗമിച്ചാൽ മാർച്ച് ആദ്യവാരത്തോടെ സ്കൂളുകൾ തുറക്കുന്നതും മറ്റും സർക്കാർ പരിഗണിച്ചേക്കും.
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA6 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA7 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA7 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA7 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച