EUROPE
ഇറ്റലിയിൽ പുതിയ സർക്കാർ: 23 മന്ത്രിമാരിൽ എട്ടുപേർ വനിതകൾ

വിപിൻ ജോസ് അർത്തുങ്കൽ
റോം : ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി യൂറോപ്യൻ സെൻട്രൽ ബാങ്ക് മുൻ മേധാവി മാരിയോ ദ്രാഗി സത്യപ്രതിജ്ഞ ചെയ്തു. 23 മന്ത്രിമാരിൽ എട്ടുപേർ വനിതകളാണെന്നതാണ് രാജ്യത്തിന്റെ 67-ാം മന്ത്രിസഭയുടെ ഏറ്റവും വലിയ പ്രത്യേകത. സർക്കാരിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള 15 മന്ത്രിമാർ കഴിഞ്ഞാൽ ബാക്കിയുള്ള മന്ത്രിമാരുടേത് രാഷ്ട്രീയേതര സാങ്കേതിക നിയമനങ്ങളാണ്.
ഫൈവ് സ്റ്റാർ മൂവ്മെന്റ് (M5S), പർതീതോ ഡെമോക്രാറ്റികോ (PD), ഫോർസ ഇറ്റാലിയ (FI), റൈറ്റ് വിംഗ് ലീഗ്, ഇറ്റാലിയ വിവ (IV), ലെഫ്റ്റ് വിംഗ് ലിബെറി ആൻഡ് ഉഗാലി (LeU) എന്നിവയാണ് മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികൾ.
ലൂയിജി ദി മായോ (വിദേശകാര്യം), റൊബർതോ സ്പെറൻസ (ആരോഗ്യം), ദാരിയോ ഫ്രാൻചെസ്കീനി ( സാംസ്കാരികം ) എന്നിവരുൾപ്പെടെ ഏഴു മന്ത്രിമാർ ജൂസപ്പേ കോൺതേയുടെ കഴിഞ്ഞ സർക്കാരിലുണ്ടായിരുന്നവരാണ്.
പുതിയ ധനകാര്യമന്ത്രി ദാനിയേലെ ഫ്രാങ്കോ, ബാങ്ക് ഓഫ് ഇറ്റലിയുടെ ഡയറക്ടർ ജനറൽ, ഐടി വിദഗ്ധൻ റൊബെർതോ ചിൻഗൊലാനി, വൊഡാഫോൺ മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ വിത്തോറിയോ കൊളാവോ എന്നിങ്ങനെ പലരും രാഷ്ട്രീയക്കാരെ മറികടന്ന് മാരിയോ ദ്രാഗി നിയമിച്ച ടെക്നോക്രാറ്റുകളാണ്.
73 വയസുള്ള പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് മന്ത്രിസഭയിൽ ഏറ്റവും മുതിർന്നയാൾ. 34 വയസുകാരനായ ലുയിജി ദി മായോ ഏറ്റവും ജൂനിയറും.
അടുത്തയാഴ്ചയോടെ പാർലമെന്റിലെ ഇരുസഭകളിലും പ്രധാനമന്ത്രി സർക്കാരിന്റെ നയപരിപാടികൾ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.
-
KERALA6 hours ago
പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത് നിവേദ, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും
-
KERALA6 hours ago
‘സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല’; ലീഗിനെ വിമര്‍ശിച്ച് സമസ്ത
-
KERALA6 hours ago
ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ
-
KERALA6 hours ago
സംസ്ഥാനത്തെ എല്ലാ സ്കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു
-
INDIA6 hours ago
‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്ഷവര്ധന്
-
KERALA6 hours ago
സംവിധായകന് രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും
-
INDIA7 hours ago
രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി
-
INDIA7 hours ago
ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച