Connect with us
Malayali Express

Malayali Express

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

KERALA

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

കൊച്ചി: കാക്കനാട് വാഴക്കാലയിലെ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിഇടുക്കി സ്വദേശിനി സിസ്റ്റര്‍ ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ജസീനയെ മഠത്തില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മഠം അധികൃതര്‍ തൃക്കാക്കര പോലിസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിസ്റ്റര്‍ ജസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2011 മുതല്‍ സിസ്റ്ററിന് മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനു ഇവര്‍ ചികിത്സ തേടിയിരുന്നതായും മഠം അധികൃതര്‍ വ്യക്തമാക്കി. മരിച്ച സിസ്റ്റര്‍ ജസീനയുടെ ബന്ധുക്കള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അതേ സിസ്റ്റര്‍ ജസീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ പറയുന്നു.സിസ്റ്റര്‍ ജസീനയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.

Continue Reading

Latest News