Connect with us
Malayali Express

Malayali Express

അശ്വിന്‍ ‘കരുത്തില്‍’ ഇംഗ്ലണ്ട് ഫ്ളാറ്റ്: ഇന്ത്യയ്ക്ക് 249 റണ്‍സിന്റെ ലീഡ്

LATEST NEWS

അശ്വിന്‍ ‘കരുത്തില്‍’ ഇംഗ്ലണ്ട് ഫ്ളാറ്റ്: ഇന്ത്യയ്ക്ക് 249 റണ്‍സിന്റെ ലീഡ്

Published

on

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം. ആദ്യ ഇന്നിങ്സില്‍ 134 റണ്‍സിന് ഇന്ത്യ സന്ദര്‍ശകരെ എറിഞ്ഞിട്ട്, 195 റണ്‍സിന്റെ ലീഡാണ് നേടിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയ്ക്ക് 249 റണ്‍സിന്റെ ലീഡായി.

25 റണ്‍സെടുത്ത രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 14 റണ്‍ശസടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ 300 ന് ആറ് വിക്കറ്റെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 329 റണ്‍സിന് പുറത്തായി. 77 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്കായി പിടിച്ചുനിന്നത്. സന്ദര്‍ശകര്‍ക്കായി മോയിന്‍ അലി നാല് വിക്കറ്റും ഒലി സ്റ്റോണ്‍ മൂന്ന് വിക്കറ്റുകളും നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റും ജോ റൂട്ട് ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 59.5 ഓവറില്‍ 195 റണ്‍സിന് പുറത്തായി. 23.5 ഓവറില്‍ 43 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 42 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെന്‍ ഫോക്സ് മാത്രമാണ് പിടിച്ചുനിന്നത്.

Continue Reading

Latest News