Connect with us
Malayali Express

Malayali Express

പാലക്കാട് കുന്തിപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

KERALA

പാലക്കാട് കുന്തിപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Published

on

മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ആറംഗ സംഘത്തിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മറ്റുള്ളവര്‍ രക്ഷപെട്ടു. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ റഹീം (15) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പയ്യനടം എടേടം തൂക്കുപാലത്തിനു സമീപമാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. നദിയില്‍ ഒഴുക്കും ആഴവും കുറവായിരുന്നെങ്കിലും പ്രളയത്തോടെ നദിയില്‍ കയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ കയത്തില്‍ വിദ്യാര്‍ത്ഥികള്‍പ്പെട്ടതാവാം അപകടത്തിന് കാരണം.

കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയുടെ കൃത്യ സമയത്തെ ഇടപെടലിലാണ് മറ്റു കുട്ടികളെ രക്ഷിക്കാനായത്. ഇവരെ തൊട്ടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല.

Continue Reading

Latest News