Connect with us
Malayali Express

Malayali Express

24 മണിക്കൂറിനിടെ 12,408 പേര്‍ക്ക് കോവിഡ് : വാക്‌സിന്‍ സ്വീകരിച്ചവര്‍ 50 ലക്ഷത്തിലേക്ക്

INDIA

24 മണിക്കൂറിനിടെ 12,408 പേര്‍ക്ക് കോവിഡ് : വാക്‌സിന്‍ സ്വീകരിച്ചവര്‍ 50 ലക്ഷത്തിലേക്ക്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം . 15,853 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 120 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,51,460 പേരാണ്.1,54,823 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 1,08,02,591 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,04,96,308 പേര്‍ ഇതുവരെ രോഗമുക്തരായി. 49,59,445 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ് ബാധിച്ചവരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പകുതിയിലേറെയും കേരളത്തിലാണ്.സംസ്ഥാനത്ത് 6102 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 7.26 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 68,857 പേരാണ് രോഗം സ്ഥിരീകരിച്ച്‌ കേരളത്തില്‍ ചികിത്സയിലുള്ളത്. 2736 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 34,862 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ തുടരുന്നത്.

ഇന്ത്യയിലെ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു .

Continue Reading

Latest News