Connect with us
Malayali Express

Malayali Express

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ് നിവാസ് അന്തരിച്ചു

KERALA

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ് നിവാസ് അന്തരിച്ചു

Published

on

ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ് നിവാസ് അന്തരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ നിരവധി ചിത്രങ്ങളില്‍ ഛായഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ച നവാസ് 1977 ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലുടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു.

കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജ്പരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Continue Reading

Latest News