Connect with us
Malayali Express

Malayali Express

‘വെള്ളം’ സിനിമ ഒലിഫ്‌ലിക്‌സ് വെര്‍ച്വല്‍ തിയേറ്ററില്‍ റിലീസ് ആകുന്നു

CINEMA

‘വെള്ളം’ സിനിമ ഒലിഫ്‌ലിക്‌സ് വെര്‍ച്വല്‍ തിയേറ്ററില്‍ റിലീസ് ആകുന്നു

Published

on

ഡോ. മുരളീധരന്‍
വാഷിങ്ടന്‍ ഡിസി

സിനിമ മേഖലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി തിയേറ്റര്‍ മോഡലിലുള്ള ലിഫ്‌ലിക്ക്‌സില്‍ ‘വെള്ളം’ എന്ന മലയാള സിനിമ പ്രദര്‍ശനം ആരംഭിക്കുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള 318 ദിവസങ്ങള്‍ക്കു ശേഷം കേരളത്തില്‍ റിലീസ് ചെയ്ത ആദ്യത്തെ സിനിമയാണ് ‘വെള്ളം ‘.

ഇന്ത്യക്കു വെളിയില്‍ തിയേറ്റര്‍ മോഡലില്‍ ‘വെള്ളം’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് .പ്രജേഷ് സെന്‍ സംവിധാനം ചെയ്ത , ജയ സൂര്യ നായകനായി , സംയുക്ത മേനോന്‍ ,സ്‌നേഹ പാലിയേരി എന്നിവര്‍ നായികമാരായി അഭിനയിച്ചിരിക്കുന്നു. ഇന്ത്യക്ക് പുറത്തു (ലോകമെമ്പാടും) ഒലിഫ്‌ലിക്‌സ് എന്ന Vertual തിയേറ്റര്‍ സംവിധാനത്തിലൂടെ റിലീസാകുന്ന ആദ്യത്തെ മലയാള ചിത്രമാണ് ‘വെള്ളം’. കണ്ണൂരിലെ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ തനി പകര്‍പ്പാണ് ഈ സിനിമ.

ജയ സൂര്യയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയില്‍
കാണാന്‍ കഴിയുന്നത്. കേരളത്തിലെ സിനിമ തീയേറ്ററുകളില്‍ ഈ ചിത്രം നിറഞ്ഞോടികൊണ്ടിരിക്കുകയാണ്. ജോസ്‌കുട്ടി മഠത്തില്‍, യെദുകൃഷ്ണ, രഞ്ജിത്ത് മണബ്രകാട് എന്നിവര്‍ ചേര്‍ന്ന് ഫ്രണ്ട്‌ലി പ്രൊഡക്ഷന്‌സിനു വേണ്ടി ഇ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും ഒലിഫ്‌ലിക്‌സ്ല്‍ കൂടി ഈ ചിത്രം കാണാന്‍ കഴിയുകയില്ല. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഈ സിനിമ OliFlix .Com വഴി കാണാന്‍ കഴിയും.ഇപ്പോള്‍ 25 % ഡിസ്‌കൗണ്ട് റേറ്റില്‍ പരിമിതമായ അളവില്‍ ടിക്കറ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഫെബ്രുവരി 5 , വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം രാവിലെ 7 .00 മണിക്കു ഇ സിനിമ ലോകമെമ്പാടും റിലീസാകുന്നതാണ് .OliFlix എന്ന , സിനിമ രംഗത്തെ നൂതന സംവിധാനം ഒരു വേര്‍റ്റുവല്‍ തിയേറ്ററിന്റെ അനുഭവം പ്രേക്ഷകരില്‍ ഉളവാക്കുന്നതാണ്.

മലയാളം കൂടാതെ, ഹിന്ദി , മാറാട്ടി ,ഗുജറാത്തി,പഞ്ചാബി ,തമിഴ് , തെലുങ്ക് , കന്നട എന്നീ ഭാഷകളിലുള്ള സിനിമകളും ഉടന്‍ തന്നെ ഛഹശഎഹശഃ ല്‍ ലഭ്യമാവുന്നതാണ് . സിനിമ കോപ്പി ചെയ്യുവാനോ ഡൌണ്‍ലോഡ് ചെയ്യുവാനോ സാധ്യമാകാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് OliFlix നിര്‍മ്മിച്ചിരിക്കുന്നത്. ഐ ഫോണ്‍ ,ആന്‍ഡ്രോയ്ഡ് ഫോണ്‍, ഫയര്‍ ടീവി ,ആപ്പിള്‍ ടീവി ,ആന്‍ഡ്രോയിഡ് ടീവി ,ക്രോം കാസറ്റ് , എയര്‍ പ്ലേ കൂടാതെ oliflix.com വെബ്‌സൈറ്റ് വഴിയും ഈ ചിത്രം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ് .വരും ദിവസങ്ങളില്‍ LGTV ,Samasung Sohn , Roku എന്നിവയിലും Oliflix ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പ്രതിസന്ധിയുള്ള ഈ സമയത്തു പ്രേക്ഷകര്‍ക്ക് വീട്ടിലെ സൗകര്യങ്ങള്‍ക്കൊത്തു ഈ സിനിമ കാണാനുള്ള അവസരം OliFlix ല്‍ കൂടി ഇ ചിത്രത്തിന്റെ നിര്‍മ്മിതാക്കള്‍ ഒരുക്കിയിരിക്കുകയാണ് . കഴിഞ്ഞ ശനിയാഴ്ച് ജയ സൂര്യയുടെ ഫേസ്ബുക് പേജിലൂടെ ഈ സിനിമയുടെ OliFlix Virtual തീയേറ്ററിലൂടെ റിലീസാകുന്ന അറിയിപ്പു വന്നതിനു ശേഷം ഇതിനോടകം 32 രാജ്യങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തു കഴിഞ്ഞിരിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്കായി www.OliFlix.com സന്ദര്‍ശിക്കുക.

Continue Reading

Latest News