Connect with us
Malayali Express

Malayali Express

ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ

INDIA

ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ

Published

on

ചെന്നൈ: മറീന ബീച്ചിലെ ജയലളിത സ്മാരകം തുറന്നു. ജനം കൂട്ടത്തോടെ ഇടിച്ചു കയറിയതിനാല്‍ ഉന്തും തള്ളുമുണ്ടായി. ഒമ്ബത് ഏക്കറില്‍ ഫീനീക്‌സ് പക്ഷിയുടെ രൂപത്തിലുള്ള സ്മാരകത്തിന്റെ ചെലവ് 80 കോടി രൂപയാണ്.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ രൂപകല്‍പന ചെയ്ത സ്മാരകത്തില്‍ ‘അമ്മ’യുടെ ഇഷ്ട വചനങ്ങളായ ‘മക്കളാലെ നാന്‍, മക്കള്‍ക്കാകവേ നാന്‍ (ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി), അമയ്തി, വലം, വളര്‍ച്ചി (സമാധാനം, സമൃദ്ധി, വളര്‍ച്ച) എന്നിവ കൊത്തിവച്ചിരിക്കുന്നു.

ജയയുടെ അഭിനയ, രാഷ്ട്രീയ ജീവിതം വിവരിക്കുന്ന മ്യൂസിയവും 100 പേര്‍ക്കിരിക്കാവുന്ന മിനി തിയറ്ററില്‍ ഓഡിയോ-വിഷ്വല്‍ പ്രസന്റേഷനും സജ്ജം. 15000 വൃക്ഷത്തൈകളുമായി ഒരുങ്ങുന്ന പാര്‍ക്കും മ്യൂസിയവും പിന്നീടേ തുറക്കൂ.

Continue Reading

Latest News