KERALA
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപ്പിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. യേശുദാസ് റോഡിലെ ആക്രിക്കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ഇവിടെനിന്നും സമീപത്തെ കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിങ് സ്ഥാപനത്തിലേക്കും തീ പടരുകയായിരുന്നു. ബൈന്‍ഡിങ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തിനശിച്ചു.
തീപ്പിടിത്തമുണ്ടാവുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും പോലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്ബി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. എങ്ങനെയാണ് തീപ്പിടിച്ചതെന്ന് വ്യക്തമല്ല.

ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA2 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA2 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA2 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA2 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA2 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA2 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA2 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA2 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി