Connect with us
Malayali Express

Malayali Express

റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

INDIA

റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

Published

on

റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ഐടിഓയില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിംഗ് (26) മരിച്ചത്. പൊലീസ് വെടിവെച്ചതിനെത്തുടര്‍ന്നാണ് നവ്ദീപ് സിംഗ് മരിച്ചതെന്നായിരുന്നു കര്‍ഷകരുടെ ആരോപണം. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് നവ്ദീപിന്റെ മരണമെന്നായിരുന്നു പൊലീസ് വിശദീകരണം. അതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഐടിഒയില്‍ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളില്‍ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടര്‍ മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാസിപ്പൂരില്‍നിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടതെന്നും ഡല്‍ഹി പൊലീസ് പറയുന്നു.

എന്നാല്‍, പൊലീസിന്റെ വെടിയേറ്റതിനെത്തുടര്‍ന്നാണ് നവ്ദീപിന്റെ ട്രാക്ടര്‍ നിയന്ത്രണം വിട്ടതെന്നാണ് കര്‍ഷകരുടെ ആരോപണം. റോഡില്‍ തെറിച്ച രക്തവും ചിതറിവീണ തലച്ചോറും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്നലെതന്നെ കര്‍ഷകര്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. മൃതദേഹവുമായി പ്രതിഷേധവും നടത്തിയിരുന്നു. രാത്രിയോടെ പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലും ട്രാക്ടര്‍ മറിഞ്ഞ് രണ്ടു കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു.

Continue Reading

Latest News