KERALA
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമുണ്ടാവില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിലെ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. അതില്‍ ചിലര്‍ യു.ഡി.എഫുമായി ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ മുമ്ബില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാവും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാര്‍ട്ടിയും തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. കേരളത്തിലാണ് തന്റെ പ്രവര്‍ത്തന മേഖല പ്രഖ്യാപിച്ചിട്ടുള്ളത്. സജീവമായ ചുമതലകള്‍ സംസ്ഥാനത്തുണ്ടെന്നും ചാനല്‍ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
-
KERALA4 mins ago
ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും
-
KERALA8 mins ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA5 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA5 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല