Connect with us
Malayali Express

Malayali Express

അനധികൃത സ്വത്ത്​ സമ്പാദന കേസ് : വി.കെ ശശികല ഇന്ന്​ ജയില്‍ മോചിതയാകും

INDIA

അനധികൃത സ്വത്ത്​ സമ്പാദന കേസ് : വി.കെ ശശികല ഇന്ന്​ ജയില്‍ മോചിതയാകും

Published

on

ചെന്നൈ: തമിഴ്​നട്​ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ഇന്ന്​ ജയില്‍ മോചിതയാകും. അനധികൃത സ്വത്ത്​ സമ്പാദന കേസില്‍ ബംഗളൂരുവിലെ പരപന അഗ്രഹാര ജയില്‍ നാല്​ വര്‍ഷം കഴിഞ്ഞതിന്​ ശേഷമാണ്​ ശശികല മോചിതയാകുന്നത്​.

കോറോണ ബാധിച്ച ശശികല ആശുപത്രിയില്‍ തന്നെ തുടരും. ജയില്‍ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. ജനുവരി 20നാണ്​ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. കോവിഡ്​ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്​ അവരെ ആര്‍.ടി-പി.സി.ആര്‍ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു.

മക്കള്‍ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ ബംഗളൂരുവിലെത്തിയിട്ടുണ്ട്​. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണെന്നും മറ്റ്​ ഗുരുതര ആരോഗ്യപ്രശ്​നങ്ങളില്ലെന്നും ദിനകരന്‍ പറഞ്ഞു.

Continue Reading

Latest News