Connect with us
Malayali Express

Malayali Express

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു

INDIA

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. 21,65,004 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ 1,06,90,279 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.53 ലക്ഷമായി ഉയര്‍ന്നു. 1,03,58,328 പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. രണ്ട് കോടി അറുപത് ലക്ഷം വൈറസ് ബാധിതരാണ് യുഎസിലുള്ളത്.4.35 ലക്ഷം പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1.57 കോടി ആയി.ബ്രസീലില്‍ എണ്‍പത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.18 ലക്ഷം പേര്‍ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

Continue Reading

Latest News