Connect with us
Malayali Express

Malayali Express

വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു

KERALA

വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു

Published

on

മട്ടന്നൂര്‍: വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ്​ ചികില്‍സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്പടി നീര്‍വേലി കുനിയില്‍ വീട്ടില്‍ ആസിഫ്​-സഫീറ ദമ്പതികളുടെ മകള്‍ ഹയ (8) ആണ്​ തിങ്കളാഴ്ച രാവിലെ മരിച്ചത്​. ലുബ സഹറയാണ്​ സഹോദരി.

മെരുവമ്പായി എം.യു.പി.സ്കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ്​​ പാമ്ബു കടിയേറ്റത്​. കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Latest News