Connect with us
Malayali Express

Malayali Express

കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം

INDIA

കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം

Published

on

ലക്‌നൗ: റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയില്‍ പ്രകടനം നടത്താനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍കാര്‍ നിര്‍ദേശം. യുപിയിലെ എല്ലാ ജില്ലകളിലെയും സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് സര്‍കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരങ്ങളില്‍ ഗതാഗതം മുടക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.

അതേസമയം ട്രാക്ടര്‍ റാലിയുടെ റൂട്ട് ഇതുവരെ തീരുമാനമായിട്ടില്ല. ഔട്ടര്‍ റിങ് റോഡിലൂടെ റാലി നടത്താനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പൊലീസ് ഇതിനോടു യോജിക്കുന്നില്ല. റൂട്ട് സംബന്ധിച്ച്‌ കര്‍ഷകര്‍ രേഖാമൂലം അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ധാരണയായിട്ടുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചു.

Continue Reading

Latest News