Connect with us
Malayali Express

Malayali Express

എറണാകുളം‍ ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു

KERALA

എറണാകുളം‍ ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു

Published

on

കൊച്ചി: ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചാരണം,തൊട്ടു പിന്നാലെയുള്ള ക്രിസ്തുമസ് ആഘോഷം ഇതിന്റെയെല്ലാം പ്രതിഫലനമാണ് ജില്ലയില്‍ ദിവസേന ഉയരുന്നു കോവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്എറണാകുളം ജില്ലയിലാണ്.കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തലെറെയാണ് ഒരോ ദിവസവും രോഗികലുടെ എണ്ണം.ജില്ലയില്‍ ഇന്നലെ 822 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 762 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്ബര്‍ക്കത്തിലൂടെ. ഉറവിടമറിയാത്ത 54 പോസിറ്റീവ് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1045 പേര്‍ രോഗമുക്തി നേടി. 1155 പേരെ ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 527 പേരെ നിരീക്ഷണപട്ടികയില്‍ നിന്നും ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25224 ആണ്.

Continue Reading

Latest News