Connect with us
Malayali Express

Malayali Express

ന​ഗ്​​ന​ഫോട്ടോ കൈ​യി​ലു​ണ്ടെ​ന്ന്​ ഭീഷണിപ്പെടുത്തി വി​ദ്യാ​ര്‍​ഥി​യെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ യുവാവ്​ പിടിയില്‍

KERALA

ന​ഗ്​​ന​ഫോട്ടോ കൈ​യി​ലു​ണ്ടെ​ന്ന്​ ഭീഷണിപ്പെടുത്തി വി​ദ്യാ​ര്‍​ഥി​യെ ബലാത്സംഗം ചെയ്​ത്​ ഗര്‍ഭിണിയാക്കിയ യുവാവ്​ പിടിയില്‍

Published

on

ക​ഴ​ക്കൂ​ട്ടം : പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന്​ പോ​ക്​​സോ കേ​സി​ല്‍ ക​ഠി​നം​കു​ളം സ്വ​ദേ​ശി​യാ​യ സു​ല്‍​ഫി (30) പി​ടി​യി​ല്‍. ഇ​യാ​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി ര​ണ്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു.

കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്​​ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി. ന​ഗ്​​ന​ഫോട്ടോ കൈ​യി​ലു​ണ്ടെ​ന്നും എ​തി​ര്‍​ത്താ​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ഗ​സ്​​റ്റ്​ മു​ത​ല്‍ ബ​ലാ​ത്സം​ഗം ചെ​യ്​​തു വ​രി​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ മ​ര്‍​ദി​ച്ച​താ​യും മൊ​ഴി​യി​ലു​ണ്ട്.
പ്ര​തി​യു​ടെ ചി​ല ബ​ന്ധു​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യെ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ചൈ​ല്‍​ഡ് ലൈ​ന്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ക​ഠി​നം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

Continue Reading

Latest News