INDIA
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച രണ്ടുപേര്‍ മരിച്ചു. തെലങ്കാനയില്‍ അംഗന്‍വാടി ജീവനക്കാരിയും ആന്ധ്രപ്രദേശില്‍ ആശ പ്രവര്‍ത്തകയുമാണ് മരണമടഞ്ഞത് .വാക്സിന് സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.
ഞായറാഴ്ച രാവിലെയാണ് 42കാരിയായ ആശ വര്‍ക്കര്‍ വിജയലക്ഷ്മി മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ജനുവരി 19ന് വാക്സിന് സ്വീകരിച്ചതിന് ശേഷം ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .ഇതേ തുടര്‍ന്ന് ജനുവരി 21ന് ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.അതെ സമയം കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ല കലക്ടര്‍ സാമുവല്‍ ആനന്ദ് കുനാര്‍ ആശുപത്രിയില്‍ ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലി നല്‍കാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും കലക്ടര്‍ വാഗ്ദാനം ചെയ്തു.
തെലങ്കാനയിലെ വാറങ്കലില്‍ 45കാരിയായ അംഗന്‍വാടി ജീവനക്കാരിയാണ് മരണമടഞ്ഞത്. ജനുവരി 19നാണ് ഇവര്‍ വാക്സിന് സ്വീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാത്രി നെഞ്ചുവേദന ഉണ്ടായി .ശേഷം ചില മരുന്നുകള്‍ കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്മ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം തെലങ്കാനയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് 45കാരി .

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA6 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA6 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA23 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA24 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ