INDIA
ആറു ദിവസം കൊണ്ട് 10 ലക്ഷം പേര്‍ക്ക് വാക്സിന്; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ

ഇന്ത്യയില്‍ ആറു ദിവസം കൊണ്ട് വാക്സിന് സ്വീകരിച്ചവര്‍ പത്തു ലക്ഷം പേരെന്ന് ആരോഗ്യമന്ത്രാലയം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിച്ചു. നിലവില്‍ ഇന്ത്യയില്‍ വാക്സിനെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
യുകെ പത്തു ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 18 ദിവസമാണെടുത്തത്. അമേരിക്ക പത്തു ദിവസവുമെടുത്തു. എന്നാല്‍ വെറും ആറു ദിവസംകൊണ്ടാണ് ഇന്ത്യ പത്തു ലക്ഷം പേര്‍ക്ക് വാക്സിന് കുത്തിവെപ്പെടുത്തത്. ജനുവരി 24 രാവിലെ എട്ടു മണി വരെ 15,82,201 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,512 സെക്ഷനുകളിലായി 1,91,609 പേര് വാക്സിനേഷന് നല്കി.
ഇതുവരെ 27,920 സെക്ഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന് മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ മറ്റു രാജ്യങ്ങലിലേക്ക് കോവിഡ് വാക്സിന് കയറ്റി അയക്കുന്നുണ്ട്. ഇതുവരെ വാക്സിനായി ഇന്ത്യയെ 92 രാജ്യങ്ങല്‍ സമീപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീലിലേക്കും വാക്സിന് കയറ്റി അയച്ചിരുന്നു. ഇന്ത്യയോട് നന്ദി അരിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയും ലോകാരോഗ്യ സംഘടന മേധാവിയും രംഗത്തെത്തിയിരുന്നു.
-
INDIA4 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA4 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA4 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA4 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA4 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA4 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA4 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA4 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്