Connect with us
Malayali Express

Malayali Express

ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഡല്‍ഹി പോലീസ്; റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം ട്രാക്ടര്‍ റാലി നടത്താം

INDIA

ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഡല്‍ഹി പോലീസ്; റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം ട്രാക്ടര്‍ റാലി നടത്താം

Published

on

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി ഡല്‍ഹി പോലീസ്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റലി നടത്താന്‍ പാടുള്ളൂ എന്ന നിര്‍ദേശമുണ്ട്. ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് ഡല്‍ഹി പോലീസന് കര്‍ഷക സംഘടനകള്‍ സമര്‍പ്പിച്ചിരുന്നു. പോലീസ് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

റാലി സമധാനപരമായിരിക്കുമെന്നും ഡല്‍ഹിയുടെ അതിര്‍ത്തികളിലുമായിരിക്കും സമരമെന്നും കര്‍ഷകര്‍ പോലീസിന് ഉറപ്പു നനല്‍കി. കൂടാതെ ഡല്‍ഹി അതിര്‍ത്തിക്ക് പുറതത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാനും അനുമതചി നല്‍കിയിട്ടുണ്ട്. എന്നാല്‍ഡ ഏതാനും കിലോമീറ്റര്‍ മാത്രമാണ് പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.

രാവിലെ 11:30 ഓടെ രാജ്പഥിലെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മാത്രമേ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹി അതിര്‍ത്തിയില്‍ ശക്തമായ പോലീസ് സന്നാഹമാണ് ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പോലീസുകാര്‍ തന്നെയാണ് റാലിക്കും സുരക്ഷയൊകുക്കുന്നത്.

Continue Reading

Latest News