KERALA
സോളാര്‍ പീഡന കേസ്; ഉമ്മന്‍ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പരാതിക്കാരി

ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി. ‘തന്നെ അറിയില്ല ബന്ധമില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ട് ചോദിക്കുകയാണ് പരസ്യസംവാദത്തിന് ഉമ്മന്‍ ചാണ്ടി തയ്യരാണോ?’ പരാതിക്കാരി ചോദിച്ചു. ജോസ് കെമാണിക്കെതിരായ കേസിലും താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി.
’16 പേര്‍ക്കെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്. എഫ്ഐആര്‍ ഇട്ടത് എട്ടു കേസുകളില്‍ മാത്രമാണ്. ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു. ജോസ് കെ മാണിക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ജെസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെടും’ പരാതിക്കാരി പറഞ്ഞു. പോലാസിന്റെ അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്നും ഈ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലടക്കം പലകാര്യങ്ങളും അന്വേഷിക്കേണ്ടതാണ്, മൊഴിയെടുക്കണം ഇത് സംസ്ഥാന പോലാസിന് കഴിയില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലുള്ള വിശ്വാസ്യത കുറവല്ല സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നശിപ്പിച്ച രേഖകള്‍ കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വേണമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
എട്ട് വര്‍ഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയില്‍ നടപടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ മാസം 12ാം തീയതിയാണ് മുഖ്യമന്ത്രിക്ക് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അപേക്ഷ നല്‍കിയത്. ഇതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷം എപ്പോഴും പറയുന്ന മറുപടിയാണ് രാഷ്ട്രീയ പ്രേരിതമാണെന്ന്.
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA24 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA24 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA24 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA24 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ