KERALA
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുല്ലപ്പള്ളി

സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉന്നതരായ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് ഒരു കഴമ്പുമില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
തിരഞ്ഞൈടുപ്പ് പ്രഖ്യാപനം ഏത് സമയത്തും വരാം. ആ സമയത്താണ് പിണറായി വിജയന് ഈ കേസ് കുത്തിപ്പൊക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് കൊണ്ടുള്ള ഹീനമായ രാഷ്ട്രീയ നീക്കമാണ്. നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്. ഈ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവ ഹത്യനടത്തി കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും തകര്‍ക്കാനാണ്.
എപ്പോഴാണ് കേന്ദ്ര ഏജന്‍സികളോട് മുഖ്യമന്ത്രിക്കു ബഹുമാനം ഉണ്ടായത്. കേന്ദ്ര ഏജന്‍സികളെല്ലാം തന്നെ സര്‍ക്കാരിനെ തകിടം മറിക്കാനാണ് എത്തിയത് എന്നാണ് അദ്ദേഹം പറയാറ്. സിബിഐക്ക് എതിരെ മുറവിളി കൂട്ടറുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും പ്രസ്താവനകളിലെ വിരോധാഭാസവും പൊതു സമൂഹത്തോടാണ് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടത്. പെരിയ കൊലപാതകവും ഷുഹൈബ് കൊലപാതകവും സിബിഐക്ക് വിടാതിരിക്കാന്‍ കോടികള്‍ ചെലഴിച്ച സര്‍ക്കാരല്ലെ ഇതെന്ന് മുല്ലപ്പള്ളി ചോദ്യമുയര്‍ത്തി.

ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA6 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA6 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA6 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി