Connect with us
Malayali Express

Malayali Express

മുന്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഫോണ്‍ കോള്‍ ചോര്‍ത്തുന്നു; പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

KERALA

മുന്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഫോണ്‍ കോള്‍ ചോര്‍ത്തുന്നു; പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

Published

on

ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോണ്‍കോളുകള്‍ കോള്‍ ഡൈവേര്‍ഷനിലൂടെ മുന്‍പഞ്ചായത്ത് പആ്രസിഡന്റ് ചോര്‍ത്തിയതായി പരാതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈബര്‍ സെല്ലിനും എസ്പിക്കും പരാതി നല്‍കി. സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ ഫോണ്‍ കോളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് തന്റെ ഫോണിലേക്ക് മാറ്റുകയാണ് ചെയ്തതെന്നാണ് ആരോപണം.

ഫോണ്‍ കോളകള്‍ ഔദ്യോഗിക നമ്പറിലേക്ക് എത്താതും മറ്റൊരു ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോള്‍ എടുത്തതുമാണ് സംശയത്തിന് കാരണമായി. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ ഇടുക്കി എസ് പിക്കും സൈബര്‍ സെല്ലിനും പരാതിയുമായി സമീപിക്കുകയായിരുന്നു.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മനപ്പൂര്‍വം കോള്‍ ചോര്‍ത്താന്‍ നടത്തിയ ശ്രമമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെനന്നും പഞ്ചായത്ത് പ്രസ്ഡന്റ് തിലോത്തമ സോമന്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് തയ്യാറായില്ല.

Continue Reading

Latest News