USA
തുമ്പേ ഗ്രൂപ്പ് ………

തുമ്പേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ മെഡിക്കൽ എഡ്യൂക്കേഷൻ, ഹെൽത്ത്കെയർ ആൻഡ് റിസർച് രംഗത്തെ പ്രാദേശികവും അതിനൂതനവുമായ ആവിഷ്ക്കാരമായ അജ്മാനിലെ തുമ്പേ മെഡിസിറ്റിയിൽ ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയൊന്നിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി (സ്റ്റേറ്റ് ) ശ്രീ വി. മരളീധരൻ, കൗൺസിൽ ജനറൽ ഡോക്ടർ ശ്രീ അമൻ പുരി, ഡിപ്ലോമാറ്റ് ശ്രീ വിപുൽ എന്നിവരെ ഡോക്ടർ ശ്രീ തുമ്പേ മൊയ്ദീൻ ഹാർദമായി സ്വീകരിച്ചാനയിച്ചു.
ശ്രീ മുരളീധരൻ, തുമ്പേ മെഡിസിറ്റിയിൽ നിർമിച്ചിരിക്കുന്ന ഹെൽത്ത്കെയർ വിഭാഗമായ തുമ്പേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (350 കിടക്കകളുള്ള യു എ ഇയിലെ ഏറ്റവും വലിയ ആകാദമിക് ഹോസ്പിറ്റൽ), ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രൈവറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി) തുടങ്ങിയ തുമ്പേ ഗ്രൂപ്പിന്റെ അതിനൂതനവും പ്രശസ്തവുമായ സംരംഭങ്ങൾ താല്പര്യപൂർവം വീക്ഷിക്കുകയുണ്ടായി.
തുമ്പേ മെഡിസിറ്റിയിലെ ഹെൽത്ത്കെയർ സംരംഭങ്ങളും സംവിധാനങ്ങളും, മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രംഗത്തെ പ്രവർത്തനങ്ങൾ കൂടാതെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ സാങ്കേതികത്തികവുള്ള ടീച്ചിങ് ആൻഡ് ട്രെയിനിങ് സൗകര്യങ്ങളെയെല്ലാംതന്നെ ശ്രീ മുരളീധരൻ ഈയവസരത്തിൽ പ്രശംസിക്കുകയുണ്ടായി. ഒരുപക്ഷെ ആദ്യമായി ഒരു ഇന്ത്യക്കാരൻ എന്നനിലയിൽ മെഡിക്കൽ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇത്തരമൊരു മഹാസംരംഭം പടുത്തുയർത്തിയ ശ്രീ തുമ്പേ മൊയ്ദീനെയും സർവോപരി അജ്മാനിൽ ഇത്തരമൊരു മഹാസംരംഭത്തിന് വേദിയൊരുക്കിയ യു എ ഇ ഗവണ്മെന്റിനും ശ്രീ മുരളീധരൻ അനുമോദിച്ചു
ലോകോത്തര നിലവാരത്തിലുള്ള ഹെൽത്ത്കെയർ സംവിധാനങ്ങൾ, മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് രംഗത്തെ സാങ്കേതിക വൈദഗ്ധ്യം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള തുമ്പേ മെഡിസിറ്റി അജ്മാനിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 20,000 ത്തോളം വരുന്ന ഫ്ലോട്ടിങ് പോപ്പുലേഷനെ ഉൾക്കൊള്ളാൻ സർവസജ്ജമാണെന്ന് ശ്രീ തുമ്പേ മൊയ്ദീൻ ഇത്തരുണത്തിൽ അഭിപ്രായപ്പെട്ടു.തുമ്പേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, തുമ്പേ ഡെന്റൽ ഹോസ്പിറ്റൽ തുമ്പേ റിഹാബിലിറ്റേഷൻ സെന്റർ, ഇവയെല്ലാം ചേർന്നുള്ള തുമ്പേ മെഡിസിറ്റി, ആതുര സേവന രംഗത്ത് ഒരു പുതിയ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം അജ്മാനിലെയും മറ്റ് എമിരേറ്റ്സുകളിലെയും പ്രൈമറി ആൻഡ് സെക്കണ്ടറി ലെവൽ ക്ലിനിക്കുകളുടെയും ഹോസ്പിറ്റലുകളുടെയും റെഫെറൽ ടെസ്റ്റിനേഷനായും പ്രവർത്തിച്ചുവരുന്നു. വൈവിദ്ധ്യങ്ങളുടെ കാര്യത്തിലും തുമ്പേ മെഡിസിറ്റി വേറിട്ടു നിൽക്കുന്നു. ബോഡി ആൻഡ് സോൾ ഹെൽത്ത് ക്ലബ് ആൻഡ് സ്പാ, ബ്ലൻഡ്സ് ആൻഡ് ബ്രൂവ്സ് കോഫി ഷോപ്പ്, തുമ്പേ ഫുഡ് കോർട്ട്, തുമ്പേ ഫാർമസി എന്നിവ ഇവിടുത്തെ മാറ്റാകർഷണ ഘടകങ്ങളാണ്. മെഡിസിറ്റിയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഹെൽത്ത് സിസ്റ്റമായ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ വിദഗ്ധരായ ഡോക്ടർമാരുടെയും, പ്രശസ്തരായ പ്രൊഫസ്സർമാരുടെയും റിസർച്ച് രംഗത്തെ ബഹുമുഖ പ്രതിഭകളുടെയും സേവനം ലഭ്യമാണ്. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയും തുമ്പേ ഹോസ്പിറ്റലും ചേർന്നുള്ള ഉന്നത മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഈ കുതിച്ചുചാട്ടം, യു എ ഇയിലെതന്നെ ഈ വിധത്തിലുള്ള ആദ്യത്തെ സംരംഭമാണ്.
-
KERALA5 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA5 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA5 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA5 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA5 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA5 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി