USA
ടെലിവിഷൻ അവതാരകരിൽ വേറിട്ട സ്വരം – ലാറി കിംഗ് വിടവാങ്ങി

പി പി ചെറിയാൻ
കാലിഫോർണിയ :അരനൂറ്റാണ്ടുകളിലധികം റേഡിയോ ടെലിവിഷൻ രംഗത്തെ വേറിട്ട ശബ്ദമായിരുന്ന പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന് ലാറി കിങ് (87) കൊവിഡിനെ തുടർനുണ്ടായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാറി കിങിനെ കോവിഡ് ബാധയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു.
ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന് ഉൾപ്പെട നിരവധി ലോക നേതാക്കളുമായി ലാറി കിങ് നടത്തിയ അഭിമുഖങ്ങള്‍ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.
25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ അമേരിക്കയിലെ പ്രേക്ഷകർക്കു എന്നും ഒരു ഹരമായിരുന്നു . ലാറി കിങ്ങിന് പകരം വെക്കാൻ മറ്റൊരു
ടെലിവിഷന്‍ അവതാരകന് ഉണ്ടോയെന്നു പറയുകതന്നെ ദുഷ്കരമാണ് .
നിരവധി അവാർഡുകളും മാധ്യമ പുരസ്കാരങ്ങളും ലാരിയെ തേടിയെത്തിയിട്ടുണ്ട്.
-
KERALA6 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA6 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA6 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA6 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി