USA
ഗാർഹിക പീഡനം കുറക്കാൻ ഏറ്റവും ആദ്യം വേണ്ടത് ചെറിയ രീതിയിലെങ്കിലും ഉള്ള നിയമ പരിജ്ഞാനമാണ് : ഡോ. (അഡ്വ:) തുഷാരാ ജയിംസ്

ചിക്കാഗോ: അണു കുടുബ ജീവിത രീതിയിൽ ഗാർഹിക പീഡനം, കൂട്ടു കുടുംബ വ്യവസ്തകളേക്കാളും കൂടുതലാണ്. ഭർത്തൃ – ഭാര്യമാരോടൊപ്പമോ, അതിലും കൂടുതലോ ബാധിക്കുക, അവരുടെ കുട്ടികളേയോ, അടുത്ത ബന്ധുക്കളേയോ ഒക്കെ ആയിരിക്കും. പറഞ്ഞു വന്നതിൻ്റെ ഇതിസാരം, ഗാർഹിക പീഡനം രണ്ടു വ്യക്തികളേ മാത്രമല്ല, ഒരു സമൂഹത്തെ തന്നെ അതു ബാധിച്ചേക്കാം.
ഈയിടെ അമേരിക്കൻ മലയാളി സമൂഹത്തെ പിടിച്ചുലച്ച ഒരു ഗാർഹിക പീഡന സംഭവമാണ് എംപാഷ ഗ്ലോബൽ എന്ന സംഘടനയുടെ ഉത്ഭവത്തിന് കാരണമായത്.
ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ, ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാവണം. എംപാഷ ഗ്ലോബലിൻ്റെ മാസിക വെബിനാർ സീരീസിൻ്റെ ഭാഗമായി ജനുവരി 16 ആം തീയതി നടത്തപ്പെട്ട പരിപാടിയിൽ, ഡോ. (അഡ്വ.) തുഷാരാ ജയിംസ്, ഡോ. അജിമോൾ പുത്തൻപുരയിൽ എന്നിവർ ആരോഗ്യമുള്ള കുടുംബ ബന്ധങ്ങൾ ഉണ്ടാകേണ്ട അവശ്യകതയെ കുറിച്ചു സംസാരിച്ചു.
നിയമത്തിൻ്റെ രീതിയിൽ ഗാർഹിക പീഡനങ്ങൾ കുറയണമെങ്കിൽ രണ്ടു കാര്യങ്ങളാണ് ഉണ്ടാവേണ്ടത്. 1. ചെറിയ രീതിയിലെങ്കിലും ഉള്ള നിയമ പരിജ്ഞാനം ആളുകളിൽ എത്തിക്കുക, 2. കുടുംബാന്തരീക്ഷത്തിലെ സമാധാനം. ഈ സമാധാനം ഉണ്ടാകേണ്ടത്, പങ്കാളികളുടെ ഇടപെടലുകളിലൂടെയാണ്. അതിനുള്ള പോഷകങ്ങൾ നമ്മൾ നൽകണം. ഇതാണ് ഒരു ആരോഗ്യമുള്ള കുടുംബ ജീവിതത്തിന് വേണ്ട ഘടകങ്ങൾ, തുഷാര ജയിംസ് പറഞ്ഞു.
ആശയ വിനിമയമാണ് ആരോഗ്യ കുടുംബ ജീവിതത്തിൻ്റെ മറ്റൊരു ഘടകം, ഡോ. അജിമോൾ പുത്തൻപുരയിൽ പറഞ്ഞു. സംസാരം മാത്രമല്ല ആശയ വിനിമയത്തിൻ്റെ ഘടകങ്ങൾ, ശരീര ചേഷ്ടകൾ, ഭാവപ്രകടനം, പെരുമാറ്റങ്ങൾ എന്നിവകളും ഉൾപ്പെടും.
മറ്റൊരു പ്രധാന ഘടകം ക്ഷമിക്കുക എന്നതാണ്. അന്യോന്യം ക്ഷമിക്കുക, അത് കുടുംബാന്തരീഷം ആരോഗ്യ പൂർണ്ണമാക്കും.
ടെസ്സ ചുങ്കത്തിൻ്റെ പ്രാർത്ഥന ഗാനത്തോട ആരംഭിച്ച എംപാഷ ഗ്ലോബലിൻ്റെ ജനുവരി മീറ്റിംഗിലെ മുഖ്യാതിഥി, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആര്യ രാജേന്ദ്രൻ ആയിരുന്നു. കുട്ടികളിലൂടെയാണ് കുടുംബത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത്, ആര്യ രാജേന്ദ്രൻ പറഞ്ഞു. സംഘടനയുടെ വൈസ് പ്രസിഡൻ്റ് ബിജു ജോസഫ് സ്വാഗതം അറിയിക്കുകയും, പ്രശസ്ത മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട്, സംഘടനയുടെ അഡ്വസറി ബോർഡ് അംഗം ജോൺ ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമിത വെട്ടുപാറപ്പുറത്ത് എം സി ആയിരുന്നു. പാനൽ ചർച്ചയിൽ ഡോ. അലക്സ് തോമസ്, ഡോ. രേണു തോമസ്, നിർമ്മല ജോസഫ്, മുൻ പോലീസ് സർജൻ്റ് ടോമി മെതിപ്പാറ എന്നിവർ പങ്കെടുത്തു. സംഘടനയുടെ പി.ആർ.ഓ. ബബ്ലൂ ചാക്കോ മോഡറേറ്റർ ആയിരുന്നു. ജോയിൻ്റ് സെക്രട്ടറി ജിതേഷ് ചുങ്കത്ത് കൃതജ്ഞത രേഖപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ 847 322 1973
വിനോദ് കൊണ്ടൂർ 313 208 4952
വിനോദ് കൊണ്ടൂർ ഡേവിഡ്.
-
KERALA5 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA5 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA5 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA5 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA5 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA5 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA5 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി