Connect with us
Malayali Express

Malayali Express

ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി

KERALA

ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിയുന്നു; ഇന്ധന വിലവര്‍ധനവില്‍ ഉമ്മന്‍ ചാണ്ടി

Published

on

കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമാണ്. ഈ മാസം അഞ്ചുതവണയാണ് വില കൂട്ടിയത്. 2020 ജനുവരിയില്‍ അന്തരാഷ്ട്ര വിപണിയില്‍ ബെന്റ് ഇനം ക്രൂഡിന് 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ആയി കുറഞ്ഞു നില്‍ക്കുമ്പോഴാണ് രാജ്യത്ത് ഇന്ധന വില കുതിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നികുതിയാണ് ഇന്ധനത്തിന്റെ വിലക്കുതിപ്പിന്റെ പ്രധാനഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 29.33 രൂപയും ഡീസലിന് 30.43 രൂപയുമാണ് എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയോളം വിലയാണ് ജനങ്ങളുടെ മേല്‍ ചുമത്തുന്നത്. 2014 ല്‍ യുപിഎ കാലത്ത് പെട്രോളിന് 9.48 രൂപയായിരുന്നു എക്സൈസ് നികുതി ഇപ്പോള്‍ മൂന്നിരട്ടിയായി. ഡീസലിന് 3.56 രൂപയില്‍ നിന്ന് 10 മടങ്ങായി ഉയര്‍ന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപ്പെട്ട് വില നിയന്ത്രിക്കണം. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ കുറച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പു കാലത്ത് മൂന്നാഴ്ച പെട്രോളിയം കമ്പനികള്‍ വിലകൂട്ടിയില്ല. വര്‍ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Continue Reading

Latest News