INDIA
കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി അഭിമാനിക്കുമായിരുന്നു; പ്രധാനമന്ത്രി

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സാഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘മഹാമാരിക്കെതിരെ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിന് സ്വയം ഉല്പാദിപ്പിക്കുന്നതും കോവിഡിനോട് പോരാടാന്‍ മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത വാക്സിന് എത്തിക്കുന്നതും കാണുകയാണെങ്കില്‍ നേതാജി അഭിമാനം കൊള്ളുമായിരുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
നോതാജി ഒരിക്കല്‍ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് മുതല്‍ ലൈന്ഡ ഓഫ് കണ്ട്രോള് വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ എവിടെയൊക്കെ ഉണ്ടാവുന്നുണ്ടോ അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നല്‍കുന്നുണ്ട്.നോതാജിയുടെ പ്രവര്‍ത്തനവും ജീവിതവും തീരുമാനങ്ങളലും എല്ലാവര്ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങള്‍ രാജ്യത്തിന്റെ വലിയ വെല്ലുവിളിയായി നേതാജി കണ്ടിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ സമൂഹം കൂട്ടായി പരിശ്രമിക്കണം. ഹൗറ-കല്‍ക മെയില്‍ തീവണ്ടി നേതാജി എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്യും എന്നും അദേഹം പറഞ്ഞു

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA6 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA6 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA6 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA23 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA23 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA23 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA23 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA23 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ