KERALA
ശമ്പളമില്ല; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ശമ്പള പരിഷ്ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. അടുത്തമാസം അഞ്ചിന് 12 മണിക്കൂര്‍ നിരാഹാര സമരം നടത്തും. ശമ്പള പരിഷ്ക്കരണവും കുടിശികയും സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ഫെബ്രുവരി ഒന്പതുമുതല് അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നേരിടുന്നത് കടുത്ത അവഗണനയാണെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുളള ശമ്പളക്കുടിശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്ക്കരണവും കുടിശികയും പ്രഖ്യാപിച്ചപ്പോഴും കോവിഡ് മുന്നണി പോരാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത് സംഘടനകള്‍ ആരോപിക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
സൂചനാ പണിമുടക്കു ദിവസം ഒ.പി.കള്‍ മുടങ്ങില്ല. കോവിഡ് ചികിത്സ, അടിയന്തിര സേവനങ്ങള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത വിഭാഗം, വാര്‍ഡ് സേവനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
-
KERALA7 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA7 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA7 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ