Connect with us
Malayali Express

Malayali Express

ഈ കൊടും ക്രൂരത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

INDIA

ഈ കൊടും ക്രൂരത അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

Published

on

കാട്ടാനയെ തുരത്താന്‍ കാണിച്ച കൊടും ക്രൂരതയില്‍ രാജ്യത്തിന്റെ മനസാക്ഷി നീറുമ്പോള്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്. തമിഴ്നാട്ടില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച തുണി എറിഞ്ഞ് കാട്ടാനയെ കൊന്ന സംഭവത്തിലാണ് സുപ്രീംകോടതി അഭിഭാഷകന്‍ ചീഫ് ജസ്റിസ് എസ്.എ ബോബ്ഡെയ്ക്ക് കത്തെഴുതിയത്.

അഭിഭാഷകനായ മാത്യൂസ് ജെ. നെടുംപുരയാണ് ചീഫ് ജസ്റ്റിസിന് കശത്തഴുതിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദേഹം കത്തില്‍ പറയുന്നു.

ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന ക്രുരതകള്‍ അവസാനിപ്പിക്കാന്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും നടത്തണം. കത്ത് പൊതു താത്പര്യ ഹര്‍ജിയായി പരിഗണിക്കണമെന്നാണ് അദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് രാത്രി ജനവാസ കേന്ദ്രത്തിലെ റിസോര്‍ട്ടിനു സമീപമെത്തിയ കാട്ടാനയെ തുരത്താന്‍ പെട്രോളില്‍ മുക്കിയ തുണി കത്തിച്ച് എറിയുകയായിരുന്നു. ആളിക്കത്തിയ തീയുമായി ആന നിലവിളിച്ച് കാട്ടിലേക്ക് ഓടി. പൊള്ളലേറ്റ ഭാഗം വ്രണമായി നരകയാതന അനുഭവിച്ച ആനയ്ക്ക് വനംവകുപ്പ് ചികിത്സ നല്‍കിയെങ്കിലും ചരിഞ്ഞു.

Continue Reading

Latest News