Connect with us
Malayali Express

Malayali Express

റെയില്‍വേ വികസനത്തിന് ആവശ്യമായ വിഹിതം അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരന്‍

KERALA

റെയില്‍വേ വികസനത്തിന് ആവശ്യമായ വിഹിതം അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരന്‍

Published

on

കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനത്തിന് അര്‍ഹമായ വിഹിതം അനുവദികികണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ച് മന്ത്രി ജി സുധാകരന്‍. തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് 2021-22 കേന്ദ്ര ബജറ്റില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍.

65,000 കോടി രൂപ ചെലവില്‍ റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭക കമ്പനിയായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. എന്നാല്‍ ഈ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിക്കുന്നതിനും 2021-22 റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി വിഹിതം അനുവദിക്കണമെന്ന കാര്യവും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2021-22 കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കി ആവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയുടെ ചെലവിന്റെ അന്‍പതു ശതമാനം സംസ്ഥാനന സര്‍ക്കാര്‍ വഹിക്കാമെന്നു റെയില്‍വേയെ അറിയിച്ചിരുന്നു. അതിനാല്‍ പദ്ധതി അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. 2013 ല്‍ തറക്കല്ലിട്ട റെയില്‍വേ കോച്ച് ഫാക്ടറിയുടെ പൂര്‍ത്തീകരണത്തിനും വിഹിതം അനുക്കണമെന്നും ആവശ്യം കേരളം മുന്നോട്ടു വച്ചിട്ടുണ്ട്. കൂടാതെ എറണാകുളത്തെ മാര്‍ഷലിംഗ് യാര്‍ഡ് കോച്ചിംഗ് ടെര്‍മിനലും സ്റ്റേഷന്‍ സമുച്ചയവും പുനര്‍നിര്‍മിക്കണമെന്നും ആവശ്യമുണ്ട്.

നേമം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം-കന്യകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിനും കൊച്ചുവേളി ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനും അര്‍ഹമായ പരിഗണന നല്‍കണം. എറണാകുളം-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുന്‍ഗണന നല്‍കി റെയില്‍വേ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെ അധിക ട്രെയിനുകള്‍ അനുവദിക്കണമെന്നും ദീര്‍ഘകാല ആവശ്യവും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറ്റവും സഹായകരമാകുന്ന മെമു ട്രെയിനുകള്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ കൂടുതലായി അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Continue Reading

Latest News