KERALA
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിലൂടെ വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് കേരളത്തിലെ വൈജ്ഞാനിക രംഗത്തേക്ക് ലോകത്തെ ആകര്‍ഷിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സംയുക്തമായി സംഘടിപ്പിച്ച വൈബിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നിരക്കും മികച്ച നൈപുണ്യ വൈദഗ്ധ്യവുമാണ് വൈജ്ഞാനിക സമ്പദ്ഘടനയുടെ അടിസ്ഥാനം. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ രംഗത്തെ ജനാധിപത്യവത്കരിക്കുന്നതിലൂടെ മാത്രമേ എല്ലാവര്ക്കും തുല്യാവസരമുണ്ടാകൂ. ഡിജിറ്റല്‍രംഗത്തെ അന്തരം കുറയ്ക്കനായി കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കാനാകുമെന്നും അദേഹം വ്യക്തമാക്കി.
വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിലുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുനഃസംഘടിപ്പിക്കുന്നതെന്നും ഗ്ലോബല്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുന്നതെന്നും വെബിനാറില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഡെന്മാര്ക്ക് ആല്‍ബര്‍ഗ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂള്‍ എമിറേറ്റ്സ് പ്രൊഫസര്‍ ബംഗ് ആക്കെ ലുന്‍ഡ്വാള്‍ ആയിരുന്നു മുഖ്യാതിഥി.

ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA5 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA5 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA5 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA5 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി