INDIA
ഇന്ത്യയ്ക്ക് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന അവകാശവാദവുമായി മമത ബാനര്‍ജി

ഇന്ത്യയ്ക്ക് നാലു ദേശീയ തലസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇന്ത്യയ്ക്ക് ഊഴം തിരിച്ച് നാലു തലസ്ഥാനങ്ങള്‍ വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത് കൊല്‍ക്കത്തയില്‍നിന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാനം മാത്രം?’ – അവര്‍ ചോദിച്ചു.
നമ്മള് നേതാജിയുടെ ജന്മദിനം ദേശനായക് ദിവസ് ആയാണ് ആഘോഷിക്കുന്നത്.ഈ ദിവസം ദേശീയ അവധിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആക്കി മാറ്റിയതില്‍ കേന്ദ്രം കൂടിയാലോചന നടത്തിയില്ല. എന്തു കൊണ്ടാണ് ദേശനായക് ദിനമായി ആചരിക്കുന്നത് എന്നറിയുമോ? രബീന്ദ്രനാഥ ടാഗോര്‍ അങ്ങനെയാണ് നേതാജിയെ വിളിച്ചിരുന്നത്- മമത വ്യക്തമാക്കി.
നേതാജിയെപ്പോലെ ദേശസ്നേഹമുള്ള ചുരുക്കം ചിലരേ ഉള്ളൂ. ജന്മദിനം അറിയാമെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പലര്‍ക്കുമറിയില്ല. നേതാജിയുടെ വീക്ഷണമായിരുന്ന ആസൂത്രണ കമ്മിഷന് എന്തിനാണ് പിരിച്ചുവിട്ടത്. തെരഞ്ഞെടുപ്പില്‍ മാത്രമല്ല അദ്ദേഹത്തെ ഓര്‍ക്കേണ്ടത്. 365 ദിവസവും നേതാജി നമ്മുടെ ഹൃദയത്തിലുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് ബിജെപിയും നേതാജി ജന്മദിനാഘോഷം കൊണ്ടാടുന്ന വേളയിലാണ് മമതയുടെ വിമര്‍ശനങ്ങള്‍.

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

താജ് മഹലിന് ബോംബ് ഭീഷണി : അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
-
KERALA5 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA6 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA6 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി