EUROPE
ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി നാണയം പുറത്തിറക്കുന്നു

വിപിൻ ജോസ് അർത്തുങ്കൽ
റോം ∙ കോവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം പുറത്തിറക്കുന്നു. കോവിഡ് അടിയന്തിരാവസ്ഥയിലുടനീളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്.
മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന ആരോഗ്യ പ്രവർത്തകരായ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം ആലേഖനം ചെയ്ത നാണയത്തിൽ ഇറ്റാലിയൻ ഭാഷയിൽ, നന്ദി എന്നും മുദ്രണം ചെയ്തിട്ടുണ്ട്. നാണയത്തിൻ്റെ ഇടതുഭാഗത്ത് റെഡ്ക്രോസിൻ്റെ ചിഹ്നവും വലതുവശത്ത് ഹൃദയത്തിൻ്റെ പ്രതീകവും പ്രത്യേകതയാണ്.
മൂന്നു ദശലക്ഷം കോവിഡ് സ്മാരക നാണയങ്ങൾ മേയ് – ജൂൺ മാസങ്ങളിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ക്ലൗദിയ മൊമോണിയാണ് പുതിയ നാണയത്തിന്റെ ഡിസൈനർ.
-
KERALA6 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA6 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA6 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA6 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി