USA
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു

പി പി ചെറിയാൻ
വെസ്റ്റ് വെർജിനിയ ∙ ഒരു വയസ്സ് മുതൽ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലക്ക് വെടിവച്ച് വീടിനു തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെസ്റ്റ് വെർജിനിയായിലെ വില്യംസ് ബർഗിൽ ഡിസംബർ 8നായിരുന്നു സംഭവം.
ഭർത്താവിന്റെ മുൻ വിവാഹത്തിൽ ജനിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാൻ മെയേഴ്സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്നു ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി.
സ്വന്തം വീട്ടിൽ താമസിക്കാതെ ഭർത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീൻ ബ്രിയർ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോൻ പറഞ്ഞു. ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.
സംഭവ ദിവസം സ്കൂളിൽ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടിൽ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചപ്പോൾ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്നിക് ടേബിളിൽ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനേയുമാണ് കണ്ടത്. ഇവരുടെ സമീപം ഒരു റിവോൾവറും കണ്ടെത്തി. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പൊലീസ് നിഗമനം.
ഒരു ദുർഭൂതം എന്നിലുണ്ടെന്നും ഞാൻ നിരാശയാണെന്നും എന്റെ മനസ്സ് ആകെ തകർന്നിരിക്കയാണെന്നും തെറ്റു ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും ഇവർ എഴുതിവച്ചിരുന്ന കത്തിൽ പറയുന്നു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS8 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA8 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി