USA
ആവശ്യമായ അളവിൽ വാക്സീൻ ലഭിച്ചെന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ. പി. ജോർജ്

പി പി ചെറിയാൻ
ഹൂസ്റ്റൺ ∙ ഫോർട്ട്ബെൻഡ് കൗണ്ടിയിൽ കോവിഡ് 19 വാക്സീന് റജിസ്റ്റര്‍ ചെയ്തവർക്കാവശ്യമായ ഡോസ് ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ. പി. ജോർജ് അറിയിച്ചു. 5850 ഡോസ് ഫൈസർ വാക്സീൻ സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു.
വ്യാഴാഴ്ച റജിസ്റ്റർ ചെയ്തവർക്കു അടുത്ത സപ്ലൈ വരുന്ന മുറയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ റജിസ്റ്റർ ചെയ്തവർക്ക് കോവിഡ് വാക്സീൻ ലഭിക്കുന്നതിനുള്ള അറിയിപ്പ് കൗണ്ടിയിൽ നിന്നും അയച്ചു തുടങ്ങിയിട്ടുണ്ട്.
5850 ഡോസ് ഫൈസർ വാക്സീൻ ലഭിച്ചതിൽ സന്തോഷവാനാണെന്നും അതു കൗണ്ടിയിലെ മുൻകൂട്ടി റജിസ്ട്രർ ചെയ്തവർക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുന്നതിന് അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ജഡ്ജി പറഞ്ഞു.
പ്രീ റജിസ്ട്രേഷനെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ താൽപര്യമുള്ളവർ കൗണ്ടി വാക്സീനേഷൻ ഹോട്ട് ലൈൻ 832 471 1373 നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
-
KERALA16 hours ago
പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും
-
KERALA16 hours ago
കസ്റ്റംസ് ഹൈക്കോടതിയില്‍; ഡോളര്‍ കടത്ത് : മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക്
-
KERALA16 hours ago
ജനാധിപത്യ കേരള കോണ്‍ പിളര്‍പ്പിലേക്ക്: ഡോ. കെ.സി. ജോസഫ് സ്ഥാനമൊഴിയും?
-
KERALA1 day ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA1 day ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA1 day ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA1 day ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA1 day ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ