Connect with us
Malayali Express

Malayali Express

ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

GULF

ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

Published

on

മ​നാ​മ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​സ്ക് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മ​നാ​മ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ഒ​ഴി​വു​ദി​ന​മാ​യി​രു​ന്ന​തി​നാ​ല്‍ െപാ​തു​വേ മാ​ര്‍​ക്ക​റ്റി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് പാ​ന്‍​റും ഷ​ര്‍​ട്ടും റി​ഫ്ല​ക്ട​ര്‍ കോ​ട്ടും ധ​രി​ച്ച​യാ​ള്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ല്‍ നി​ന്നും അ​ല​ക്ഷ്യ​മാ​യി ധ​രി​ച്ച​വ​രി​ല്‍ നി​ന്നും പി​ഴ​യെ​ന്ന രി​തി​യി​ല്‍ പ​ണം ത​ട്ടി​യ​ത്. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ര്‍ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി. സം​ശ​യം തോ​ന്നി​യ ചി​ല​ര്‍ ഇ​യാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ചോ​ദി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. മാ​ര്‍​ക്ക​റ്റി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ന​ഈം പൊ​ലീ​സി​ന്​ കൈ​മാ​റി.

Continue Reading

Latest News