GULF
പൊടിക്കാറ്റും തണുപ്പും: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മനാമ: പൊടിക്കാറ്റും തണുപ്പും ശക്തമായതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് അധികൃതര്‍. കഴിഞ്ഞദിവസം വീശിയടിച്ച കാറ്റില്‍ പല റോഡുകളിലും വാഹനാപകടമുണ്ടായി. ബോര്‍ഡുകളും പോസ്റ്റുകളും മറിഞ്ഞുവീണു. സല്മാനിയയില് ലാംപ് പോസ്റ്റ് കാറിന് മുകളിലേക്ക് മറിഞ്ഞുവീണെങ്കിലും ആര്‍ക്കും പരിക്കില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും കാറ്റ് വീശുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കാഴ്ചക്ക് മങ്ങലുണ്ടാകാന്‍ സാധ്യതയുണ്ട്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരും ശ്രദ്ധിക്കണം. ശക്തമായ തിരമാല അടിക്കാനുള്ള സാധ്യതയുമുണ്ട്.
തണുപ്പ് വര്‍ധിക്കുന്നതോടെ കോവിഡ് വ്യാപന സാധ്യത കൂടാനിടയുള്ളതിനാല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ആസ്തമ രോഗികള്‍ക്ക് പൊടി ദുരിതം സൃഷ്ടിക്കുമെന്നതിനാല്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. രോഗലക്ഷണമുണ്ടായാല്‍ ഉടനെ ഡോക്ടറെ കാണിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
-
KERALA5 hours ago
ലാവ്ലിന് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്
-
KERALA5 hours ago
ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
-
KERALA5 hours ago
രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
-
KERALA6 hours ago
സംസ്ഥാനത്ത് ചൂട് കൂടുന്നു: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
-
INDIA6 hours ago
‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ
-
KERALA6 hours ago
‘ശ്രീ എമ്മിനെ ആര്‍എസ്എസ് ആക്കുന്നത് വേദനാജനകം’; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്
-
KERALA6 hours ago
ശ്രീ എം മതേതരവാദിയായ യോഗിവര്യന്, മനുഷ്യജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി
-
INDIA6 hours ago
‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി