INDIA
ആന്ധ്രയില്‍ അജ്ഞാത രോഗം : നിരവധിപേര്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാത രോഗം സ്ഥിരീകരിച്ചു. പുല്ല, കോമിരെപള്ളി ഗ്രാമങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിരവധി പേരെ എലുരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കോമിരെപ്പള്ളി ഗ്രാമത്തിലെ 22ഓളം പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരും ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് വായില്‍നിന്ന് നുരയും വന്നതായാണ് വിവരം.
ഒരാഴ്ചമുമ്ബ് പുല്ല ഗ്രാമത്തിലെ 29 പേരെ സമാനലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ എല്ലാവരും രോഗമുക്തി നേടിയിരുന്നു. രണ്ടു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് െചയ്തിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ എലുരുവില്‍ നിരവധി പേര്‍ക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ജനങ്ങളോട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു. ചീഫ് സെക്രട്ടറി ആദിത്യദാസ്, മെഡിക്കല്‍ -ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ കുമാര്‍ സിങ്കാള്‍, മെഡിക്കല്‍ -ഹെല്‍ത്ത് കമീഷനര്‍ കതംനേനി ഭാസ്കര്‍ തുടങ്ങിയവര്‍ എലുരുവിലെ ആശുപത്രിയിലെത്തി.

രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി

താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി

‘നന്ദിഗ്രാമില്‍ സ്കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യനാകും’; മമതയെ പരിഹസിച്ച് മോദി
-
INDIA8 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA8 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA8 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA8 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA8 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA8 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA8 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA8 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു