Connect with us
Malayali Express

Malayali Express

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന്‍ നര്‍മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

INDIA

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന്‍ നര്‍മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published

on

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തം ബിസിജി, റോട്ടാ വക്സിന്‍ ഉത്പാദനത്തെ ബാധിക്കുമെന്ന് കമ്പനി. വ്യാഴാഴ്ച 2.45 നായിരുന്നു നിര്‍മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തത്തില്‍ കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് സിറെ ഇന്‍സ്റ്റിറ്റ്യൂട്ട് അദികൃതര്‍ വ്യക്തമാക്കി.

‘പൂണെയിലെ മഞ്ചരിയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപിടുത്തം ബിസിജി, റോട്ടാ വാക്സിന്‍ എന്നിവയുടെ ഉത്പാദനത്തെ ബാധിക്കും’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെട്ടിടത്തിലെ നാല്, അഞ്ച് നിലകളിലായിരുന്നു തിപിടുത്തമുണ്ടായത്.

തീപിടുത്തതത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തെ തീപിടുത്തം ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല ഉറപ്പുനല്‍കി. കോവിഡ് വാക്സിന്‍ നിര്‍മാണ യൂണിറ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Latest News