Connect with us
Malayali Express

Malayali Express

അഞ്ചാം ദിനം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 12,120 ആരേഗ്യപ്രവര്‍ത്തകര്‍; സംസ്ഥാനത്ത് ഇതുവരെ 47,893 പേര്‍ വാക്സിന്‍ സ്വീകരിച്ചു

KERALA

അഞ്ചാം ദിനം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 12,120 ആരേഗ്യപ്രവര്‍ത്തകര്‍; സംസ്ഥാനത്ത് ഇതുവരെ 47,893 പേര്‍ വാക്സിന്‍ സ്വീകരിച്ചു

Published

on

സംസ്ഥാനത്ത് വാക്സിനേഷന്റെ അഞ്ചാം ദിനം 12,120 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. 141 കേന്ദ്രങ്ങളിലാണ് വാക്സിന്‍ കുത്തിവയ്പ് നടന്നത്. എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങക്ഷളും തിരരുവനന്തപുരം12, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11, കാസര്‍കോഡ് 10 കേന്ദ്രങ്ങളും മറ്റു ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളിലുമാണ് വാക്സിനേഷന്‍ നടന്നത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചത്. എറണാകുളത്ത് 1367 പേരാണ് വാക്സിന്‍ കുത്തിവയ്പ്പെടുത്തത്. ആലപ്പുഴ 703, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍കോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ സംസ്ഥാനത്ത് ആകെ 47,893 ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News