Connect with us
Malayali Express

Malayali Express

എല്ലാ ജില്ലകളിലും അദാലത്ത്; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മന്ത്രിമാര്‍

KERALA

എല്ലാ ജില്ലകളിലും അദാലത്ത്; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മന്ത്രിമാര്‍

Published

on

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മന്ത്രിമാര്‍ പരാതി പരിഹാര അദാലത്തുമായി ജനങ്ങളിലേക്ക്. ഫെബ്രുവരി എട്ടു മുതല്‍ 18 വരെയാണ് മന്ത്രിമാരുടെ ജില്ലകളിലെ അദാലത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര നടക്കുന്ന ദിവസങ്ങളിലാണ് മന്ത്രിമാരുടെ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കുന്നത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 22 വരെയാണ് രമേശ് ചെന്നിത്തലയുടെ കേരളയാത്ര.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയിലാണ് അദാലത്തുകള്‍ നടക്കുക. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. എന്നാല്‍ അദാലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. അദാലത്തിന്റെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ചു.

പരാതികള്‍ സ്വന്തം നിലയിലോ ഓണ്‍ലൈനായോ നല്‍കാവുന്നതാണ്. ഈ പരാതികള്‍ അദാലത്തില്‍ വച്ച് പരിഹരിക്കനാണ് നിര്‍ദേശം. ഫെബ്രുവരി 1,2,4 തിയതികളില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലും 8,9,11 തിയതികളില്‍ കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളുലും 15,16,18 തിയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും അദാലത്ത് നടക്കും.

Continue Reading

Latest News