KERALA
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസം, കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്: കെ. സുരേന്ദ്രന്

എജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറല്‍ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി ശ്രമിക്കുന്നത്. കിഫ്ബി വായ്പയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഫെഡറല്‍ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാണിച്ചതാണ് ഇടതു സര്‍ക്കാരിന്റെ വെപ്രാളത്തിന് കാരണം.
ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയണം. കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്. തന്റെ അധികാരപരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയോടുള്ള കമ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തെ പരിഹസിക്കുന്ന ഇടതുസര്‍ക്കാരിന്റെ നയത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും. അഴിമതി സംരക്ഷിക്കാന്‍ വേണ്ടി നിയമസഭയെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്ത് ഉണ്ടായിട്ടില്ല. സിഎജിയെ തകര്‍ക്കാനുള്ള പിണറായിയുടെ പൂതി നടക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
-
INDIA4 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA4 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA4 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA4 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു
-
INDIA4 hours ago
തെലങ്കാനയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
-
KERALA4 hours ago
തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല
-
KERALA4 hours ago
സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്
-
KERALA5 hours ago
കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്